പഴയങ്ങാടി: പുതിയങ്ങാടി മൊട്ടാമ്പ്രത്ത്വെച്ച് തെരുവ് നായ വഴിയാത്രക്കാരായ രണ്ടുപേരെ കടിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. മാടായി വാടിക്കൽ സ്വദേശി ഭാസ്കരൻ (60)യും തമിഴ് നാട് സ്വദേശിനി ജാനകി (54)യും ആണ് കടിയേറ്റത്.


ഇന്ന് രാവിലെ 9:30 മണിയോടെയാണ് സംഭവം നടന്നത്. നാട്ടുകാർ ഓടിയെത്തി കടിയേറ്റവരെ എരിപുരം താലൂക്കാശുപത്രിയിൽ എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തത് ജനരോഷം ഉയർത്തിയിട്ടുണ്ട്
Stray dog attacks in Pazalaya; two people bitten